*ചീഫ് മിനിസ്റ്റർ വിത്ത് മീ*,ഒരുവർഷത്തിലേറെയായിട്ടുംപരിഹരിക്കാനാവാത്ത പരാതിയിൽ അടിയന്തിര നടപടി. ‘ ….

അരയൻകാവ്: നാടിൻ്റെ ആവശ്യങ്ങളും പരാതികളും വേഗത്തിൽ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ആഫീസിന് കീഴിൽ മൂന്നാഴ്ച മുൻപ് ആരംഭിച്ച ‘പരാതിപരിഹാ രസംവിധാനമായ ചീഫ് മിനിസ്റ്റർ വിത്ത് മീ യി ലേക്ക് അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് വിനിൽ കുമാർ അറിയിച്ച പരാതിയിലാണ് വളരെ വേഗത്തിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. കോട്ടയം – -എറണാകുളം റോഡിൽ നീപ്പാറ മുതൽ കാഞ്ഞിരമറ്റം വരെയുള്ള ഭാഗത്തെ റോഡ് സുരക്ഷാ അടയാളങ്ങൾ മാഞ്ഞുപോയത് കൊണ്ട് കാൽ നടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ സാധിക്കാത്ത സാഹചര്യം പ്രത്യേകിച്ചും അരയൻകാവിൽ സംജാതമായത് ചുണ്ടികാട്ടി ഒരു വർഷം മുൻപ് എറണാകുളം ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്ക് സമർപ്പിച്ചുവെങ്കിലും ഫണ്ട്അനുവദിക്കാത്തതിനാൽ നീണ്ടു പോവുകയായിരുന്നു. ഈ കാര്യം ചൂണ്ടികാട്ടി ഏതാനും ദിവസം മുൻപ് ചീഫ് മിനിസ്റ്റർ വിത്ത് മീ യിൽ അറിയിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിളിച്ച് പരാതി വിശദമായി അന്വേഷിക്കുകയും പരാതി പരിഹരിക്കേണ്ട ഉദ്യോഗസ്ഥനായ മുളന്തുരുത്തി പൊതുമരാമത്ത്അസിസ്റ്റൻറ് എഞ്ചിനിയർക്ക് അടിയന്തിരമായി പരാതി പരിഹരിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തതു. തുടർ നടപടിയായി മുളന്തുരുത്തി അസി. എഞ്ചിനിയർ അരയൻകാവ് കവലയിലെ റോഡിൽ ഇന്നലെ അരയൻകാവ് ടൗൺ റ സിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ പരിശോധനനടത്തുകയും അരയൻകാവ് വായനശാലക്ക് മുൻപിലെ സീബ്രാലൈൻ മാഞ്ഞു പോയത് ഉൾപ്പെടെയുള്ള വ പുന:സ്ഥാപിക്കുന്ന പ്രവർത്തികളും, കൂടാതെ കവലയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മൂന്ന് കുഴികൾ അടക്കുന്നതുൾപ്പെടെ യുള്ള കാര്യങ്ങളും ഏതാനും ദിവസങ്ങൾക്കകം പരിഹരിക്കുമെന്നറിയിക്കുകയും ചെയ്തു. അനുമതിക്കായി സമർപ്പിച്ച എസ്റ്റിമേറ്റിന് ഫണ്ട് അനുവദിക്കുന്ന മുറക്ക്അരയൻകാവിൽ ആവശ്യ മായ മറ്റ് റോഡ്സുരക്ഷാപ്രവർത്തികളുംകാഞ്ഞിരമറ്റം — നീർപ്പാറ റോഡിലെ ഉൾപ്പെടെചെയ്യുമെന്നും അറിയിച്ചു. ‘ അരയൻ കാവിലെ സീബ്രാലൈൻ മാഞ്ഞുപോയതിനെ തുടർന്ന് വാഹനമോടിക്കുന്നവർ വേഗത കുറക്കാതെ വന്ന്തിരക്കേറിയ കോട്ടയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ റോഡ് മുറിച്ച് കടക്കുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതിനെ തുടർന്ന് ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് അരയൻകാവ് ടൗൺ റ സിഡൻസ് അസോസിയേഷൻ ഈ കാര്യത്തിൽ ഇടപെട്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. പരാതിയിൽ സത്വര നടപടി സ്വീകരിച്ച മുളന്തുരുത്തി റോഡ് ന് വിഭാഗം അസിസ്റ്റൻ് എഞ്ചിനിയർ ഉൾപ്പെടെയുള്ളവർക്ക് അസോസിയേഷൻ നന്ദി അറിയിച്ചു.


