🛕ചെമ്പ് പനങ്കാവ് ദേവീ ക്ഷേത്രത്തിൽ ഉത്സവഘോഷയാത്ര നാളെ*
> ഘോഷയാത്രയിൽ : ഇരുനൂറ്റൻപതിലേറെ കലാകാരന്മാർ അണിനിരക്കു
ചെമ്പ് പനങ്കാവ്ദേവീ ക്ഷേത്രത്തിൽ ഇരുനൂറ്റൻ പതിലേറെ കലാകാരന്മാർ അണിനിരക്കുന്ന ഉത്സവഘോ ഷയാത്ര നാളെ നടത്തും.
കുംഭ ഭരണി ഉത്സവത്തോടനു ബന്ധിച്ച് ചിലമ്പ് പൂരാഘോഷ കൂട്ടായ്മയാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ചെമ്പ് പെട്രോൾ പമ്പിന് എതിർവശം ചാത്തനാട്ട് ക്ഷേത്രത്തിൽ നിന്നു വൈകിട്ട് 5ന് ആരംഭിച്ച് മത്തു ങ്കൽ റോഡ് വഴി രാത്രി 8നു ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്കു 2.30ന് കോട്ടയം ഡിവൈഎ സ്പി കെ.ജി.അനീഷ്, വൈക്കംഡിവൈഎസ്‌പി സിബിച്ചൻ ജോ സഫ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ക്ഷേത്രം ഉടമ സുരേ ഷ് മണ്ണാമ്പിൽ, കെ.ജെ.പോൾ, ഹിഷാം ബദ്രി ബാഖവി, ഹോർമി സ് തോട്ടക്കര എന്നിവർ ദീപ പ്രകാശനം നടത്തും.
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖടീമുകളായ എഫ്.ഓഡിയോ പാലക്കാട്, നന്ദികേശൻ വൈറൽ ഫ്ലോട്ട് അബി ആർട്സ് കൊല്ലം, ഹനുമാൻ പൂജ കന്യാകുമാരി, ചൈനീസ് ലയൺ ഡ്രാഗൺ പത്മ കലാ നിലയം, ഡിജിറ്റൽ മിറർ ഡാൻസ് : ഹരിശ്രീ മലപ്പുറം, ഷാജി പാപ്പനും പിള്ളേരും സൗപർണിക കലാലയം ഗുരുവായൂർ, സ്കൂബി ഡാൻസ് തട്ടകം കലാസമിതി പാലക്കാട്, ലേഡീസ് ഡാൻസ് ശിവാഞ്ജലി നൃത്ത കലാസംഘം കോട്ടയം, നാടൻ കലാരൂപങ്ങൾ :രുദ്ര മലപ്പുറം, ജോക്കർ ഡാൻസ് പൂജ കന്യാകുമാരി, പൂക്കാവടി ബ്രഹ്മചക്കുളത്തുകാവ്, ധ്രുവം ചക്കുളത്തുകാവ്, പൊയ്ക്കാൽ മയൂരനൃത്തം സതീഷ് ആർപ്പു ക്കര, തെയ്യം പഞ്ചവടി ചേർത്തല, ആട്ടക്കാവടി ശ്രീമുരുക തൃപ്പൂണിത്തുറ, കൊട്ടക്കാവടി പഞ്ചവടി ചേർത്തല, ബാൻഡ് മേളം റിഥം ബീറ്റ്സ് പിറവം, ശി ങ്കാരിമേളം ബ്ലൂ ആർമി തുറവൂർ, പടയാളീസ് ചേർത്തല, റെഡ് ആർമി ചേർത്തല, പാണ്ടി മേളം ചെമ്പ് കലാവേദി, പമ്പമേളം അക്കരപ്പാടം ബ്രദേഴ്‌സ്, പേപ്പർ ബ്ലാസ്റ്റർ പി.പി.ചെമ്പ്, പേപ്പർ ബ്ലാസ്റ്റർ ലൈറ്റ്നിങ് സ്ക്വാഡ് കൊച്ചി, ബാൻഡ് ശിങ്കാരി ഫ്യൂഷൻ, ഗൺപോപ്പർ ആൻഡ് മിഠായി ബ്ലാസ്റ്റ് തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും. ഇന്നു രാവിലെ 8ന് പന ഒരുക്കി ഉത്സവത്തിനു തുടക്കം കുറിക്കും.