ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴൽ

 

 

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തോഴൽ മഹോൽസവത്തോടനുബന്ധിച്ച് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഭക്തജനങ്ങൾക്കായി ഒരുക്കിയത്.

ഇൻഫർമേഷൻ ആൻഡ് ഹെൽപ്പ് ഡെസ്ക്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി തുടങ്ങിയ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് , സ്ത്രീകളിലെ ക്യാൻസർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫോട്ടോ പ്രദർശനം, ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ചുക്ക് കാപ്പി,തണ്ണിമത്തൻ ജ്യൂസ് വിതരണം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ ദേവസ്വം മുൻ ബോർഡ് മെമ്പർ എം.പി മുരളീധരൻ, ദേവസ്വം ബോർഡ് കമ്മീഷണർ ഉദയൻ കുമാർ, സെക്രട്ടറി പി ബിന്ദു, അസിസ്റ്റൻറ് കമ്മീഷണർ ബിജു ആർ.പിള്ള, മെഡിക്കൽ ഓഫീസർ ബൈജു ടി.എസ്സ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, സ്റ്റാലിൻ സി.ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബു കെ.പി, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ബിനൂപ് കെ.ബി തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ അഞ്ചോളം ആംബുലൻസ് സേവനങ്ങളും ഒരുക്കിയിരുന്നു. മെഡിക്കൽ ക്യാമ്പുകളിൽ മെഡിക്കൽ എറണാകുളം ഡിഎംഒ ഡോക്ടർ ആശാ ദേവിയും ടീമും സന്ദർശനം നടത്തി.