കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരള ഹരിത മിഷന്റെ കീഴിൽ ജല ഗുണതാ പരിശോധന ലാബ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു തോമസ് ഉദ്ഘാടനം ചെയ്തു. ഇതുവഴി ക്ലാസ് മുറികളിലെ പഠനത്തിനു പുറമേ കുട്ടികൾക്ക് കുടി വെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന കൂടി നടത്താനാവും. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ K A റഫീഖ് അധ്യക്ഷനായ യോഗത്തിൽ M M ബഷീർ, ബിനു പുത്തേത്തുമ്യാലിൽ , A P സുഭാഷ്, K T രത്‌നാഭായി, V.G കുരിയാക്കോസ്, സിമിസേറ മാത്യൂസ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.