ജവഹർ ബാൽ മഞ്ച് ശിശുദിനസംഗമം സംഘടിപ്പിച്ചു.


ജവഹർ ബാൽമഞ്ച് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ശിശുദിന സംഗമം സംഘടിപ്പിച്ചു. അരയൻ കാവ് രാജീവ് ഭവനിൽ വച്ച് നടത്തിയ ശിശുദിന സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ ഹരി ഉദ്ഘാടനം നിർവഹിച്ചു. ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി ആർ ദിലീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ടുമായ കെ ജെ ജോസഫ് ശിശുദിന സന്ദേശം നൽകി. ജെബിഎം ജില്ലാ കമ്മിറ്റി അംഗം ജോസഫ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. വായന മത്സരം പാട്ടുകൾ കഥകൾ തുടങ്ങിയ വിവിധ ഇനങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു എം തോമസ് സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ ജെ.ബി.എം ബ്ലോക്ക് ചെയർമാൻ ജലജ മണിയപ്പൻ സ്വാഗതം ആശംസിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനു വർഗീസ് ജില്ലാ സെക്രട്ടറി ലീല ഗോപാലൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ പത്മകാരൻ, കെ എസ് ചന്ദ്രമോഹനൻ, രാജൻ പാണാറ്റിൽ, സാജു ഐസക്ക് വൈക്കം നസീർ നിയാസ്, ലിജോ ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.