*” ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ”* എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥയുടെ ഉദ്ഘാടനം അരയൻകാവിൽ വെച്ച് നടന്നു

*” ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ”* എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥയുടെ ഉദ്ഘാടനം അരയൻകാവിൽ വെച്ച് നടന്നു. DYFI അരയൻകാവ് മേഖല കമ്മിറ്റി പ്രസിഡന്റ് സ: വിഷ്ണു പി കെ അദ്ധ്യക്ഷത വഹിച്ച യോഗം CPI(M) കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം സ :എൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. DYFI ആമ്പല്ലൂർ മേഖല പ്രസിഡന്റ് ആനന്ദ് കുമാർ യോഗത്തിന് സ്വാഗതം ആശംസിച്ചു.CPI (M) ആമ്പല്ലൂർ ലോക്കൽ സെക്രട്ടറി സ : കെ ജി രഞ്ജിത്, KSKTU ഏരിയ പ്രസിഡന്റ് സ : ഏ പി സുഭാഷ് യോഗത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ജാഥ ക്യാപ്റ്റൻ കൂത്താട്ടുകുളം ബ്ലോക്ക് പ്രസിഡന്റ് സ : കൃഷ്ണദാസ് എസ് ജാഥ വൈസ് ക്യാപ്റ്റൻ അമൃത, ജാഥ മാനേജർ ശ്രീരാജ് അംബിക എന്നിവർ സംസാരിച്ചു. DYFI അരയൻകാവ് യൂണിറ്റ് സെക്രട്ടറി സ :വിഷ്ണുദാസ് യോഗത്തിന് നന്ദി ആശംസിച്ചു.