ടേക്ക് എ ബ്രേക്ക്‌.തുറക്കുന്നില്ല;മൂത്രപ്പുര ഇണ്ടാക്കി ബിജെപി സമരം

കുമരകം : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും കുമരത്തെ ശൗചാലയം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്ത കുമരകം ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ ഭരണ കക്ഷിക്കെതിരെ , മൂത്രപ്പുര കെട്ടി ബി ജെ പി യുടെ പ്രതിഷേധ സമരം.ബിജെപി കുരകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതികാത്മക മൂത്രപ്പുരയുമായിട്ടാണ് പ്രതിഷേധം നടത്തിയത്. കുമരകം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ ബസ് ബേയിലെ ശൗചാലയം ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം എത്തിയത്. തുടർന്ന് ബിജെ പി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസി: ബിന്ദു കിഷോർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി,, ബി ജെ പി കുമരകം മണ്ഡലം പ്രസി: അഭിലാഷ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

 

കുമരകം ബസ് ബേ സ്ഥലത്തിന്റെ ഒത്ത നടുക്കാണ് ജില്ലാ പഞ്ചായത്തിന്റെയും കുമരകം ഗ്രാമ പഞ്ചായത്തിന്റെയും പദ്ധതിയിൽ അരക്കോടിയിലധികം രൂപ മുടക്കി ടേക്ക് എ ബ്രേക്കിന്റെ നിർമ്മാണം. സ്ഥല സൗകര്യത്തിന് അനുസരിച്ചല്ലന്നും, ദീർഘ വീക്ഷണം ഇല്ലാതെയുമാണ് ഈ കെട്ടിടം നിർമ്മിച്ചെന്നും ചൂണ്ടിക്കാട്ടി ബിജെപി കുമരകം പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിക്കുകയും ഉദ്ഘാടന സമ്മേളനത്തത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു. പണി പൂർത്തിയാക്കാതെ, തന്നെ, പേര് കിട്ടാൻ വേണ്ടി ചില തൽപര കക്ഷികളുടെ തിടുക്കത്തിൽ ഉള്ള ഇടപെടീലിൽ ഉദ്ഘാടനവും നടത്തുകയായിരുന്നു.

 

തുടർന്ന് 5 മാസത്തിന് ശേഷമാണ് പണി പൂർത്തിയായത്. അതിന് ശേഷം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ കഫേയും അവരെ കൊണ്ട് തന്നെ ശൗചാലയത്തിന്റെ മേൽനോട്ടവും വഹിക്കാൻ തീരുമാനം എടുത്തെങ്കിലും അവരെ പെട്ടെന്ന് മാറ്റി കരാറുകാരനെ ഏല്പിക്കുകയായിരുന്നു.

 

കരാറുകാരൻ ഏറ്റെടുത്ത ശേഷം ഇപ്പോൾ തുറക്കാതെയുമായി . ബസ്, ഓട്ടോ, കടയിലെ ജീവനക്കാർ, യാത്രക്കാർ, തുടങ്ങി നിരവധി പേർക്ക് പ്രയോജനം കിട്ടേണ്ട ലക്ഷങ്ങൾ മുടക്കിയ ശൗചാലയമാണ് നോക്ക് കുത്തിയായി ഇപ്പോൾ നില്കുന്നത്. എത്രയും പെട്ടെന്ന് ടേക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

 

യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എൻ ജയകുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജാ സുരേഷ് , അoഗങ്ങളായ പി.കെ സേതു, ഷീമാ രാജേഷ്., കമ്മിറ്റി ജന: സെക്ര: സനീഷ് എൻ.കെ., മഹേഷ് കെ.സി, ടി.എൻ, ബൈജു, മോൾവി ബൈജു, എന്നിവർ പ്രസംഗിച്ചു.