ഡോ: ബി.ആർ.അംബേദ്കർ ഓപ്പൺ സ്റ്റേജ് ഉൽഘാടനം ചെയ്തു

ഡോ: ബി.ആർ.അംബേദ്കർ ഓപ്പൺ സ്റ്റേജ് ഉൽഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മില്ലുങ്കൽ പാർക്കിനോട് ചേർന്ന് നിർമ്മിച്ച ഭരണഘടനാ ശിൽപ്പി ഡോ.ബി ആർ അംബേദ്കറിൻ്റെ പേരിലുള്ള ഓപ്പൺ സ്റ്റേജിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ അധ്യക്ഷയായിരുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എം .ബഷീർ, ജലജ മണിയപ്പൻ, ബിനു പുത്തേ ത്ത് മ്യാലിൽ, മെമ്പർമാരായ ബീനാ മുകുന്ദൻ, ശശികുമാർ ,എ.പി.സുഭാഷ്, ജെസി ജോയി, സുനിതാ സണ്ണി, ജയന്തി റാവു, ഉമാദേവി, രാജൻ പാണാറ്റിൽ, അസീന ഷാ മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ ,അസി.എൻജിനീയർ സൗമ്യ എന്നിവർ സംസാരിച്ചു.