തരിശുനിലത്തിൽ കൃഷിയിറക്കി
തരിശുനിലത്തിൽ കൃഷിയിറക്കി ആമ്പല്ലൂർ പഞ്ചായത്ത് പുത്തൻ പുരയ്ക്കൽ താഴത്തെ തരിശ് പാടശേഖരത്തിൽ കൃഷിയിറക്കി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സഹായത്തോടെയാണ് തരിശുനിലം കൃഷിയോഗ്യമാക്കി കൃഷിയിറക്കിയത്.കുഞ്ചരത്ത് പാപ്പച്ചൻ പാട്ടത്തിനെടുത്ത തരിശ് നിലത്തിൽ ഞാറ് നട്ട് നെൽകൃഷി അമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ ജെ ജോസഫ് ,
കീച്ചേരി പള്ളി വികാരി റവ.ഫാ.. ആൽബിൻ പാറേക്കാട്ടിൽ , കൃഷി ഓഫീസർ ശ്രീബാല തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.