സാമൂഹ്യ വിരുദ്ധർ വീടിന്റെ ജനൽ ചില്ലും ബാത്ത്റൂമിന്റെ വാതിലും തകർത്തതായി പരാതി.
തലയോലപറമ്പ് ഗവൺമെന്റ് ആശുപത്രിക്ക് സമീപം രാജഭവനിൽ ശിവപ്രശാന്തിൻ്റെ വീടിൻ്റെ ജനൽചില്ലും ബാത്ത്റൂമിലെ വാതിലുമാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്.
ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നഫോട്ടോ: തലയോലപറമ്പ് ആശുപ്രതിക്ക് സമീപത്തെ വീടിന്റെ ജനൽചില്ല്സാമുഹ്യ വിരുദ്ധർതകർത്ത നിലയിൽ വീടാണിത്.
തൊഴിലാളികൾ പണി കഴിഞ്ഞു വന്നപ്പോൾ വീടിന്റെ ജനൽച്ചില്ല് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുടമ പോലീസിൽ പരാതി നൽകി.
ചിരട്ടക്കടവ് മോട്ടോർതറ, ആലഞ്ചേരി പാടത്തിന്റെ ഫാംറോഡ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ നിരവധിപേരാണ് എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.