താൽക്കാലിക ബണ്ട് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

 

————————=-==-=

താൽക്കാലിക ബണ്ട് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു⋅.ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലകളിൽ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനു വേണ്ടിയാണ് ഇറിഗേഷൻ വകുപ്പ് ഫണ്ട് അനുവദിച്ച് താൽക്കാലിക ബണ്ടുകൾ കെട്ടുന്നത്.

എ.കെ.ബണ്ടിന് കുറുകെ – കെട്ടുന്ന താൽക്കാലിക ബണ്ട് നിർമ്മാണത്തിന് ഏകദേശം 15 ലക്ഷം രൂപയോളം അനുവദിച്ചിരുന്നു. മൊത്തം 15 ബണ്ട് പല സ്ഥലത്തായി നിർമ്മിച്ചിരുന്നു. ഇതാണ്. രണ്ടു പ്രാവശ്യമായി സാമൂഹ്യ വിരുദ്ധർ തകർത്തിരിക്കുന്നത്. വേലിയിറക്കവും വേലി കയറ്റവും അടിക്കടി ഉണ്ടാകുന്നതിനാൽ തീരദേശ മേഖലകളിലെ വീടുകളിലെ കിണറുകളിൽ ഉപ്പുവെള്ളം കയറും കൂടാതെ കൃഷി നാശവും ഉണ്ടാകുന്നുണ്ട് ഇത് തടയുന്നതിന് നിർമ്മിച്ച ബണ്ടാണ് തകർത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതി മുളന്തുരുത്തി പോലീസിൽ നൽകിയിട്ടുണ്ട്. –