പള്ലിപ്പറമ്പ്കാവ് അമ്പലത്തിന് സമീപം തൃപ്പൂണിത്തുറ ട്രേഡേഴ്സ് എന്ന ആക്രിക്കട ഇന്നലെ രാവിലെ 10.30ന് ഉണ്ടായ വൻ തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളിൽ നിന്നുള്ല വെളും പൂർണമായും പമ്പ് ചെയ്താണ് മൂന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. കത്തി നശിച്ച കാർഡ് ബോർഡുകളും പാഴ്വസ്തുക്കളും ഉപകരണങ്ങളുടെ അവശിഷ്ടങ്ങളും കടയിൽ നിന്ന് പുറത്തെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. തൃപ്പൂണിത്തുറ സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പി.കെ. സന്തോഷ് കുമാർ, സീനിയർ ഫയർ ഓഫീസർ കൃഷ്ണകുമാർ, ഫയർമാൻമാരായ ജിതിൻ, അനുരാജ്, അരുൺ ഐസക്, ഹോംഗാർഡുമാരായ വാസന്ത്, സജീവൻ, ഡ്രൈവർമാരായ വേണു, മഹേഷ് എന്നിവർ പങ്കെടുത്തു.
നഗരസഭാ പരിധിയിലുള്ല ആക്രി കച്ചവടക്കാരുടെ അടിയന്തരയോഗം നഗരസഭയിൽ വിളിച്ചുചേർത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നഗരസഭാ അതിർത്തിയിലെ എല്ലാ പടക്ക കടകളിലും അടിയന്തര പരിശോധന നടത്താനും തിരുമാനിച്ചതായി ആരോഗ്യ കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു.