തൊണ്ടിലങ്ങാടി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷം

മഴപെയ്താൽ തൊണ്ടിലങ്ങാടി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് മാറ്റുവാൻ ചപ്പാത് സമീപത്തു ഉണ്ടെങ്കിലും റോഡ് കുഴിഞ്ഞു കിടക്കുന്നത് മൂലം വെള്ളം ഒഴുകി പോകുവാൻ സാധിക്കാതെ അവിടെ കെട്ടി കിടക്കുയാണ്. കാൽനട യാത്രക്കാർ, ഇരുചക്ര വാഹനക്കാർക്ക് ഇവിടെ ബുദ്ധിമുട്ടിലാണ് ഇത് വഴിയുള്ള യാത്ര. കൂടാതെ ഓട്ടോ സ്റ്റാൻഡ് മറുവശത്തു ഉള്ളതുമൂലം ഇത് വഴി വാഹനങ്ങൾ പോകുമ്പോൾ ചെളി ഓട്ടോ യിലേക്ക് തെറികക്കുകയും ചെയ്യുന്നു. ഒരു കാലത്ത് ആമ്പല്ലൂർ പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് നിലനിന്നിരുന്ന സ്ഥലമാണ് തൊണ്ടിലങ്ങാടി. അധികൃതർ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെടുന്നു