കൃത്യമായി തോടു തുറക്കാത്തതിനാൽ വെള്ളക്കെട്ടു മൂലം ചെളിയടിഞ്ഞ് കൊയ്ത്തു വണ്ടി ഇറക്കാൻ സാധിക്കാതെ എടക്കാട്ടുവയൽ അയ്യകുന്നം പാടശേഖരത്തിലെ പാർപ്പാകോട് – വൃശ്ചികക്കുന്ന് കിഴക്കേ ചെരുവിലെ 50 ഏക്കറിലധികം നെൽകൃഷി കൊയ്യാനാവാതെ നശിച്ചു…. പുഞ്ചയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ആമ്പല്ലൂർ – എടയ്ക്കാട്ടുവയൽ അതിർത്തിയിലൂടെ ഒഴുകുന്ന
തോട് താഴ്ത്താത്തതിനാൽ വെള്ളം സുഗമമായി ഒഴുകാത്തതാണ് വെള്ളക്കെട്ട് വരാൻ പ്രധാന കരണം. തെക്കു വശത്ത് കാപ്പിൽ പാലം ഭാഗത്തു പുതിതായി സ്ഥപിച്ച ചീപ്പ് തക്ക സമയത്തു ഉയർത്താത്തതും പ്രശനത്തിന്റെ ആക്കം കൂട്ടി. രണ്ട് പഞ്ചായത്തുകളുടെ അതിർത്തിയിൽ ആയതിനാൽ പഞ്ചായത്ത്, കൃഷിഭവൻ , പാടശേഖര സമിതി എന്നിവരാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
സുധാകരൻ,
കുമാരൻ, വടക്കേഭാഗത്ത്
കുമാരി വടക്കേത്തറ,
ബാബു,
സന്തോഷ് വടക്കേത്തറ
കെ.എം വിക്രമൻ, കണ്ടംകരിക്കൽ
തുടങ്ങി ഇരുപത്തഞ്ചോളം കർഷകരാണ്
ഇവിടെ കൃഷി ഇറക്കി കൊയ്യാനാകാതെ പോയത്.
തോട് വീതി കൂട്ടി 2 അടി ആഴം വർദ്ധിപ്പിച്ചാൽ വെള്ളക്കെട്ടും ചെളി പ്രശ്നവും ഒഴിവാക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു. പഞ്ചായത്ത്, കൃഷിഭവൻ, തൊഴിലുറപ്പ് തുടങ്ങിയ അധികാരികൾ കണ്ണു തുറക്കാത്തതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നത്.