തോട്ടറ പുഞ്ച മനക്കത്താഴം പാടശേഖരത്തിലെ തരിശുകിടന്ന എട്ടേക്കർ ഭൂമിയിൽ ഉൾപ്പെടെ കൃഷി ആരംഭിച്ചു

——————————-

 

തോട്ടറ പുഞ്ച മനക്കത്താഴം പാടശേഖരത്തിലെ തരിശുകിടന്ന എട്ടേക്കർ ഭൂമിയിൽ ഉൾപ്പെടെ കൃഷി ആരംഭിച്ചു. ഉണ്ണി എം മന അധ്യക്ഷനായി,ടി ആർ ഗോവിന്ദൻ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, ബ്ലോക്ക് മെമ്പർ ജലജ മോഹനൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി.ഇന്ദു ബി, കൃഷി അസിസ്റ്റന്റ് ദിലീപ്, പാടശേഖരസമിതി ഭാരവാഹികളായ ടി കെ മോഹനൻ, ഗോപാലകൃഷ്ണൻ, കെ ജി രഞ്ജിത്ത്, എന്നിവർ സംസാരിച്ചു