തോട്ടറ സംസ്കൃത യു.പി.സ്കൂൾ 93-ാമത് വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീവത്സൻ ഗോപാൽ അധ്യക്ഷത വഹിച്ച യോഗം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.ബഷീർ 1 പൂർവ്വ വിദ്യാർത്ഥി സംഘടനാ രക്ഷാധികാരി സി.ആർ.ദിലീപ് കുമാർ, വിദ്യാനികേതൻ ജില്ലാ വൈസ് പ്രസിഡണ്ട് അയ്യപ്പൻ മാസ്റ്റർ, വായനശാല സെക്രട്ടറി പി.എൽ.മോഹൻ, ദേവസ്വം പ്രതിനിധി ശിവദാസ് പുതു വാമന, വിദ്യാലയ സമിതി പ്രസിഡണ്ട് പി.കെ.ബാബു എന്നിവർ സംസാരിച്ചു. ഉച്ചക്ക് നടന്നപൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.രാജൻ ഉൽഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് എം.എസ്.ഹമീദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ യു.എസ്.പരമേശ്വരൻ, ദിവാകരൻ മാസ്റ്റർ, ഉമാദേവി, ഉഷാകുമാരി, പി.കെ.ശശി എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും നടന്നു.