ദുർഗ്ഗാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ന് സെപ്തം. 8 ന് തുടക്കം
അരയൻകാവ് ദുർഗ്ഗാ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 23-ാമത് അഖിലേന്ത്യാ ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സെപ്തം. 8 ന് തൃപ്പക്കുടം കളിക്കളത്തിൽ ആരംഭിക്കും 14 നാണ് ഫൈനൽ മത്സരം. ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക വിനോദമായ ഫുട്ബോൾ മത്സരം കാണാൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും ആയിരക്കണക്കിന് കായിക പ്രേമികൾ മത്സരം കാണാൻ എത്തും. വില്ലാബോയ്സ് ബംഗളരു, എ എഫ് സി ചെന്നൈ, ഫെബ്സ് ദുബായ്, റോയൽ ട്രാവൽസ് ബ്ലാക്ക് ആൻ്റ് വൈറ്റ് കോഴിക്കോട്,അഭിലാഷ് എഫ്.സി. പാലക്കാട്, ശാസ്താ തൃശൂർ, ദുർഗ്ഗാ അരയൻ കാവ്, യൂണിവേഴ്സൽ എഫ്.സി.കളമശേരി എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.’ സെപ്തം 8 വൈകീട്ട് 6 മണിക്ക് ഇൻറർനാഷണൽ ഫുട്ബോൾ താരം സി.കെ.വിനോദ് ഉൽഘാടനം ചെയ്യും. കായിക താരങ്ങളായ റിനോ ആൻറണി, മുഹമ്മദ് റാഫി, ടോം ജോസഫ്, ടിനു യോഹന്നാൻ എന്നിവരും മുഖ്യാതിഥികളായി അനൂപ് ജേക്കബ് എം. എൽ.എ. ഉമാ തോമസ് എം.എൽ.എ., സി.കെ.ആശഎം.എൽ.എ. തുടങ്ങിയ ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.പ്രശസ്ത മ്യൂസിക് ഡയറക്ടർ ഷാൻ റഹ്മാൻ സമ്മാനദാനവും നിർവഹിക്കും.