
എറണാകുളം ജില്ലയിലെ ദേശീയപാത 66 വികസനത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് ദേശീയപാത അതോറിറ്റി. കൊടുങ്ങല്ലൂർ–ഇടപ്പള്ളി ആറുവരിപ്പാതയുടെ വികസനത്തിന്റെ ഭാഗമായി, ഇടപ്പള്ളിയിലെ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ 63.48 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ ബോസ്ട്രിങ് ഗർഡർ വിജയകരമായി സ്ഥാപിച്ചു. വലിയ തൂണുകളുടെ സഹായമില്ലാതെ തന്നെ നീളമുള്ള പാലങ്ങളെ താങ്ങിനിർത്താൻ സഹായിക്കുന്ന അമ്പെയ്ത്ത് വില്ലിന്റെ ആകൃതിയുള്ള പ്രത്യേക സ്റ്റീൽ ഘടനയാണ് ‘ബോസ്ട്രിങ് ഗർഡർ’. തിരക്കേറിയ റെയിൽവേ പാതയ്ക്ക് മുകളിലൂടെയുള്ള ഭാഗങ്ങളിലാണ് ഈ നിർമാണ രീതി സ്വീകരിക്കാറുള്ളത്.
ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ, രാത്രി ട്രെയിനുകൾ പ്രത്യേകമായി നിയന്ത്രിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൂറ്റൻ ഘടന യഥാസ്ഥാനത്ത് സ്ഥാപിച്ചത്. ഇതോടെ കൊടുങ്ങല്ലൂർ–ഇടപ്പള്ളി ദേശീയപാത വികസനത്തിലെ നിർണായക ഘട്ടം കൂടിയാണ് പിന്നിട്ടിരിക്കുന്നത്. 26 കിലോമീറ്റർ പാതയിൽ ആകെ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണുള്ളത്. ഇതിൽ അവസാനത്തെ പ്രധാന നിർമാണമായിരുന്നു ഇടപ്പള്ളിയിലെ റെയിൽവേ മേൽപാലം. ഇതോടെ ഈ പാതയിലെ വികസന പ്രവർത്തനങ്ങളുടെ 75 ശതമാനവും