നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുടക്കി പാഴൂർ ആയുർവ്വേദ ഡിസ്പെൻസറിയിൽ നിർമാണം പൂർത്തീകരിച്ച രോഗികൾക്ക് പ്രവേശിക്കുവാനുള്ള റാമ്പ്, സ്റ്റെയർ കേസ്, ടൈൽ വിരിക്കൽ, ശുചിമുറി നിർമാണം,പെയിന്റിംഗ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, ഗിരീഷ്കുമാർ പി,അന്നമ്മ ഡോമി,ജോജിമോൻ ചാരുപ്ലാവിൽ, എച്ച്എംസി അംഗങ്ങളായ ഏലിയാസ് പെരുമ്പിള്ളിൽ, രാജി പോൾ, ഷാന്റി വർഗീസ്, മെഡിക്കൽ ഓഫീസർ ദീപ കെ. എൽ എന്നിവർ പങ്കെടുത്തു.