*നാടൻ പന്തുകളി മത്സരം സംഘടിപ്പിച്ചു*

 

 

2025 ജനുവരി 25, 26, 27 തീയതികളിൽ നടക്കുന്ന സി.പി.ഐ എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തിൽ നാടൻ പന്തുകളി മത്സരം സംഘടിപ്പിച്ചു. മുളന്തുരുത്തിയും വാളകം കുന്നയ്ക്കലും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ വാളകം കുന്നയ്ക്കൽ വിജയികളായി. വാളകം കുന്നയ്ക്കലിൻ്റെ എബിൻസൺ ആണ് കളിയിലെ താരം.

 

മത്സരത്തിൻ്റെ സമാപന യോഗം പിറവം മുൻ എം.എൽ എ എം.ജെ. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.മത്സരത്തോടനുബന്ധിച്ച് മുളന്തുരുത്തിയിലെ ആദ്യകാല നാടൻ പന്തുകളിക്കാരെ അദ്ദേഹം ഉപഹാരം നൽകി ആദരിച്ചു .

മത്സരത്തിൽ വിജയികളായ വാളകം കുന്നക്കലിനും റണ്ണേഴ്സ് അപ്പ് ആയ മുളന്തുരുത്തിക്കും ട്രോഫിയും ക്യാഷ് പ്രൈസും സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം എം.പി ഉദയൻ നൽകി .