നാഷണലിസ്റ്റ് കൺസ്യൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റ് ജില്ലാ ചെയർമാൻ ശ്രി. ബൈജു ചാക്കോ. ബഹു.ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ ജി. ആർ. അനിലിന് നിവേദനംനൽകുന്നു.

……………………………………….

 

 

 

കാഞ്ഞിരമറ്റം : നിത്യോപയോഗ സാധനങ്ങളായ പലവജ്ഞനം പച്ചക്കറി മുതലായവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കാഞ്ഞിരമറ്റത്ത്

ഏഡ്രാക് യോഗത്തിന് പങ്കെടുക്കാൻ എത്തിചേർന്ന ബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി. ആർ അനിലിന് നാഷണലിസ്റ്റ് കൺസ്യൂമർ അഫേഴ്സ് ഡിപ്പാർട്ട്മെൻ്റ് ജില്ലാ ചെയർമാൻ ശ്രി. ബൈജു ചാക്കോ നിവേദനം നൽകി. നിവേദക സംഘത്തിൽ വിനിൽകുമാർ, രവിദാസ്, നാസർ പാഴുവേലി എന്നിവരും ഉണ്ടായിരുന്നു. ന്യായമായ ഈ ആവശ്യം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി.