നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് സ്വർണ്ണം

നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജോസ് മാവേലിക്ക് സ്വർണ്ണം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ആണ് സ്വർണ്ണ മെഡൽ ലഭിച്ചത്. നിരവധി മാരത്തൻ മത്സരങ്ങളും ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിച്ചിട്ടുള്ള കൊച്ചി മാക് ഗ്രൂപ്പിൻ്റ ആദ്യ ദേശീയ ചാമ്പ്യൻഷിപ്പ് ആണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. 74 കാരനായ ജോസ് മാവേലി 70 പ്ലസ് കാറ്റഗറിയിലാണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനും ആണ് ജോസ് മാവേലി. സീനിയർ വെറ്ററൻ താരമായ അദ്ദേഹം മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2004-ല്‍ തായ്‌ലന്റില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവി നേടിയിട്ടുണ്ട്. 2006-ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭാരതത്തിനഭിമാനമായിട്ടുണ്ട്.