നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു:വിദ്യാർത്ഥിനിക്ക് പരിക്ക്

പിറവം: എം.എസ്എം ഐ.ടി.സി ക്ക് സമീപം വെളേഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.

വ്യാഴം വൈകിട്ട് 5.50 ഓടെയാണ് അപകടം.

കാർ ഓടിച്ചിരുന്ന ഉഴവൂർ സ്വദേശിനി അയോണ ജോസ് (21) നെ നിസാര പരുക്കുകളോടെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജഗിരി കോളേജിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.

ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. പിറവം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.