കൊച്ചി: ഭിന്നശേഷിയുടെ പേരിൽ നിയമനം തടസ്സപ്പെട്ട അധ്യാപകരുടെ ജില്ലാ കൺവെൻഷൻ കെ പി എസ് സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 29 ശനിയാഴ്ച്ച നടന്നു.എറണാകുളം കെ പി എസ് ടി യെ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സുപ്രീംകോടതി വിധി എത്രയും വേഗം കേരള സർക്കാർ എത്രയും വേഗം നടപ്പാക്കണം എന്ന് കോലഞ്ചേരി ഉപജില്ല സെക്രട്ടറി ബേസിൽ ജോയി യോഗത്തിൽ ആവശ്യപ്പെട്ടു.
KPSTA സംസ്ഥാന വൈസ് പ്രസിഡന്റ് ടി. യു സാദത്, ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ഷിബി ശങ്കർ, ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു