നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിജി യുടെ 77ാ൦ രക്തസാക്ഷിത്വ വാ൪ഷിക൦ ആചരിച്ചു

 

 

നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിജി യുടെ 77ാ൦ രക്തസാക്ഷിത്വ വാ൪ഷിക൦ ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഇരിഞ്ഞാലക്കുട സന്ദർശനത്തിന്റെ ഓർമ്മക്കായി ഇരിഞ്ഞാലക്കുട റസ്റ്റ്ഹൗസ് കോംപൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജിപ്രതിമക്കു മുന്നിൽ നടന്ന ചടങ്ങ് നീഡ്സ് പ്രസിഡ൯റ് അഡ്വ തോമസ് ഉണ്ണിയാട൯ ഉദ്ഘാടനം ചെയ്തു. ഭദ്രദീപം തെളിയിച്ച് പുഷ്പാ൪ച്ചന നടത്തിയും ഗാന്ധി സ്മൃതിപ്രഭാഷണങ്ങളും ഗാനങ്ങളും ആലപിച്ചാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നീഡ്‌സ് വൈസ് പ്രസിഡന്റ്‌ പ്രൊഫ:ജയറാം അധ്യക്ഷത വഹിച്ചു. നീഡ്‌സ് ഭാരവാഹികളായഗുലാം മുഹമ്മദ്‌ മാസ്റ്റർ എ. ആർ . ആശാലത ടീച്ചർ, ജോൺ ഗ്രേഷ്യസ്, നീഡ്‌സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൗൺസിലർ പി. ടി. ജോർജ്, റോക്കി ആളൂക്കാരൻ, പി. ആർ. സ്റ്റാൻലി, റിനാസ് താണിക്കപ്പറമ്പിൽ, പി. കെ. ജോൺസൻ, ഡോ:ഹരീന്ദ്രനാഥ്, ഷൌക്കത്ത് എന്നിവർ പ്രസംഗിച്ചു