‘നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി…പൊട്ടിക്കരഞ്ഞ് ഷാരോണിൻറെ മാതാപിതാക്കൾ…

ഷാരോണ്‍ വധക്കേസില്‍ കോടതിവിധി കേട്ട് പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാപിതാക്കള്‍. ‘നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’യെന്ന് പറഞ്ഞ മാതാവ് വിധിയില്‍ സംതൃപ്തയാണെന്നും കൂട്ടിച്ചേര്‍ത്തു.കോടതി ഗ്രീഷ്മക്ക് വധശിക്ഷ വിധിക്കുമ്പോള്‍ തൊഴുകൈയോടെയാണ് ഇരുവരും നിന്നത്.

 

എന്നാല്‍ നിര്‍വികാരയായിരുന്നു പ്രതി. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ഗ്രീഷ്മ കോടതിക്ക് പുറത്തേക്ക് വന്നത്. ഫോർട്ട് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോകും.