…
*
ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ സംരംഭങ്ങളായ നീതി മെഡിക്കൽ ലാബിന്റെയും,നീതി മെഡിക്കൽ സ്റ്റോറിന്റെയും മൂന്നാമത് വാർഷികവും പുതിയ പാക്കേജുകളുടെ പ്രഖ്യാപനവും നടന്നു…
കൂടാതെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള രക്ത പരിശോധനാഫലവും സമീപപ്രദേശത്തുള്ള നാല് സ്കൂളുകളിലെ പഠനസഹായ വിതരണവും നടത്തി.ബാങ്ക് പ്രസിഡന്റ് ടി. കെ മോഹനൻ അദ്ധ്യക്ഷനായി. വാർഷികാഘോഷം ജില്ലാ പഞ്ചായത്തംഗം അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പഠനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിജു.എം. തോമസും, രക്ത പരിശോധന ഫലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവും വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം ബഷീർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ,പഞ്ചായത്ത് അംഗങ്ങളായ ബീന മുകുന്ദൻ,എൻ,ശശികുമാർ, എ പി സുഭാഷ്,ഫാരിസ മുജീബ്,ഹസീന ഷാമൽ, ബാങ്ക് മുൻ പ്രസിഡന്റ് ഡോ. എം. വി.കെ നമ്പൂതിരി റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി ടി. ആര്‍.ഗോവിന്ദൻ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ,പീപ്പിൾസ് അർബൻ ഭരണസമിതി അംഗം സുമയ്യ ഹസൻ എന്നിവർ പ്രസംഗിച്ചു..
ജീവിതശൈലി രോഗങ്ങൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അപ്പു സിറിയക്ക് ക്ലാസ് എടുത്തു. ഭരണസമിതി അംഗം. സി.കെ രാജേന്ദ്രൻ സ്വാഗതവും,ബാങ്ക് സെക്രട്ടറി പി.പി.സീന നന്ദിയും പറഞ്ഞു