*പച്ചക്കറി തൈകളുടെ ഉത്പാദന പരിശീലനം*

കുന്നംകുളം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പച്ചക്കറി തൈകളുടെ ഉത്പാദന പരിശീലനം ശനിയാഴ്ച രാവിലെ 10 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് കെഎം അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ഗ്രാൻഡ് ഗോണിൽ വച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു തോമസ് ഉദ്ഘാടനം നിർവഹിച്ചു

വിഷ രഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളെ സംബന്ധിച്ച് കൃഷി ഓഫീസർ ശ്രീബാല അജിത്ത് മുഖ്യ പ്രഭാഷണം നടത്തി പരിശീലന പരിപാടികൾ തുരുത്തിക്കര സയൻസ് സെന്റർ ഇന്റെ സാരഥി എ ഡി സി ശ്രീ കെ കെ ജോർജ് ക്ലാസ്സ് നയിച്ചു മുൻ എ ഡി ലാലി രാമകൃഷ്ണൻ സയൻസ് സെന്റർ ചെയർമാൻ ശ്രീ കെ കെ ശ്രീധരൻ ശ്രീമതി സുനിമോൾ ജലജാ റെജി ആഗ്നസ് അഡ്രാക്കിന്റെ മേഖല പ്രസിഡണ്ട് മുകുന്ദൻ മാഷ് സെക്രട്ടറി ഗോവിന്ദൻ മാഷ് എന്നിവർ പ്രസംഗിച്ചു കുന്നംകുളം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രേഷ്മ സ്വാഗതവും ട്രഷറർ സിന്ധു നന്ദിയും പറഞ്ഞു