ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നേതൃത്വത്തിൽ ബാങ്ക് അതിർത്തിയിലെ 4 സ്കൂളുകളിലെ കുട്ടികൾക്കുള്ള പഠനസഹായം വിതരണം ചെയ്തു. പാർപ്പാകോട് എൽപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മാതൃ സംഗമം പ്രസിഡണ്ട് രമ്യ ബിനു അധ്യക്ഷയായി ബാങ്ക് പ്രസിഡണ്ട് ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു ആശംസകള്‍ നേർന്നുകൊണ്ട് ബാങ്ക് ഭരണസമിതി അംഗങ്ങളായ ഏലിയാസ് സി ജോൺ , സി കെ രാജേന്ദ്രൻ, ഷീല സത്യൻ, മീര ഷാജി ബാങ്ക് സെക്രട്ടറി പി പി സിന, മിഥുൻ കുമാർ എം സംസാരിച്ചു
ഭരണസമിതി അംഗം കെ പത്മകുമാർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ ടീച്ചർ നന്ദിയും പറഞ്ഞു