പതുയുഗ യാത്രക്ക് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

മുളന്തുരുത്തി: പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രക്ക് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.ജാഥാ ക്യാപ്റ്റൻ വി.ഡി സതീശനെ പുഷ്പ കിരീടവും ചെങ്കോലും നൽകി ജില്ലാ കമ്മിറ്റി സ്വീകരിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത് , സംസ്ഥാന എക്സിക്കുട്ടീവ് അംഗങ്ങളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, മിനിമോൾ കെ.,ജില്ലാ പ്രസിഡൻ്റ് ബിജു വർഗീസ്, സെക്രട്ടറി ടി.എ മുരളി, റെജി എം.എസ് ,ജിബിൻ എൻ.വി, അനുപ് ജോൺ,ജോബിൻ പോൾ വർഗീസ്, സിജോ വർഗീസ്, ബിനു ഇ പി , ബേസിൽ ജോയി, തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.