പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ പാക് പതാക; രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ

പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ പാകിസ്താൻ പതാക സ്ഥാപിച്ച രണ്ട് പേർ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനയായ സനാതനി ഏകതാ മഞ്ചിൻ്റെ പ്രവർത്തകരായ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരാണ് പിടിയിലായത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയിലാണ് പാകിസ്താൻ പതാക സ്ഥാപിച്ചത്. പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

 

റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ടോയ്‌ലറ്റിൽ നിന്ന് ഞങ്ങൾ ഒരു പാകിസ്താൻ ദേശീയ പതാക കണ്ടെത്തി. ഇതിന് പിന്നിൽ നാട്ടുകാരായ രണ്ടുപേരാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അവർ ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും പ്രത്യേക വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബംഗാവോൺ സബ്-ഡിവിഷൻ കോടതിയിൽ ഹാജരാക്കി,” എസ് പി ദിനേശ് കുമാർ പറഞ്ഞു