*പഹൽഗാമിലെ ആ ഹൃദയം തകരുന്ന ചിത്രം ആറ് ദിവസം മുൻപ് വിവാഹിതനായ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥന്റേത്; വെടിയേറ്റ് വീണത് ഭാര്യയുടെ മുന്നിൽ*

കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രത വെളിവാക്കുന്ന ഹൃദയംതകരുന്ന ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നർവാളും (26) ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചത്.ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ ഭാര്യയുടെ മുന്നിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തുന്നത്. ഊർജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയൽക്കാരും നാട്ടുകാരും സഹപ്രവർത്തകരും ഓർമിച്ചുപ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

 

സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നുചൊ​വ്വാ​ഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഉച്ചയോടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ല​ശ്ക​ർ വി​ഭാ​ഗ​മെന്ന് കരുതപ്പെടുന്ന ദി റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ട് (ടി.​ആ​ർ.​എ​ഫ്) ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

 

കാ​ൽ​ന​ട​യാ​യോ കു​തി​ര​പ്പു​റ​​ത്തോ മാ​ത്രം എ​ത്താ​വു​ന്ന ‘മി​നി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള പു​ൽ​മേ​ടാ​ണ് ബൈ​സാ​ര​ൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെ​ലി​കോ​പ്ട​ർ എ​ത്തി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. പ​രി​ക്കേ​റ്റ ചി​ല​രെ കു​തി​ര​പ്പു​റ​ത്തു​ക​യ​റ്റി പ്ര​ദേ​ശ​വാ​സി​ക​ൾ താ​ഴെ​യെ​ത്തി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

ബൈ​സാ​ര​ൻ പു​ൽ​മേ​ടു​ക​ൾ നി​ല​വി​ൽ സൈ​ന്യ​ത്തി​ന്റെ​യും സി.​ആ​ർ‌.​പി‌.​എ​ഫി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ വ​ൻ​തോ​തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. എ​ല്ലാ​യി​ട​ത്തും സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.