പാതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്’ , ഗ്രഹോപകരണങ്ങൾ തട്ടിപ്പിനെതിരെ LDF ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ നടത്തിയ പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു
ആമ്പല്ലൂർ: പാതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്’ , ഗ്രഹോപകരണങ്ങൾ തട്ടിപ്പിനെതിരെ LDF ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ നടത്തിയ പ്രതിക്ഷേധയോഗം cpim കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതിഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജഹാൻ അദ്ധ്യക്ഷൻ. ടി.കെ.മോഹനൻ,മിനി സോമൻ,സി. ഐ. ഷൈലേഷ് കുമാർ, കെ.ജി. രഞ്ജിത്ത്, അമൽ മാത്യൂ, ആഫിൽ കല്ലൂ പറമ്പിൽ, സുമയ്യ ഹസൻ എന്നിവർ സംസാരിച്ചു. ആമ്പല്ലൂർ പഞ്ചായത്തിൽ 1000 ലേറെ പേർ തട്ടിപ്പിനിരയായിട്ടുണ്ട്. പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് ജനപ്രതിനിധികളുടെ നിർദ്ദേശത്തെ തുടർന്നാണ് ജനങ്ങൾ പണമടച്ചത്. തട്ടിപ്പിനിരയായവർക്ക് ഉടൻ പണം തിരിച്ച് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇത്തരത്തിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു