പിറവം പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി; ഡിവൈഎഫ്ഐ സെക്രട്ടറി രക്ഷകനായ്


 

ഇന്ന് വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. പിറവം പാർട്ടി ഓഫീസിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് പിറവത്ത് നടക്കുന്ന റാലിയുടെ ഒരുക്കത്തിലായിരുന്നു പ്രവർത്തകർ. ഈ സമയത്താണ് പെൺക്കുട്ടി പിറവം പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്ന ചെറിയപ്പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. ഡിവൈഎഫ്ഐ പിറവം മേഖല സെക്രട്ടറിയും, സി പി ഐ എം ലോക്കൽ കമ്മിറ്റി മെമ്പറും, പിറവം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ട് ബോർഡ് അംഗവുമായ പിറവം, പാഴൂർ സ്വദേശി അമൽ ആർ കെ യാണ് പെൺക്കുട്ടിയെ കുട്ടിയെ രക്ഷിച്ചത്. പെൺക്കുട്ടി തുരുത്തിക്കര സ്വദേശിയാണ്, ആരക്കുന്നത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ്.

 

രക്ഷാപ്രവർത്തനത്തിനിടെ അമലിന്റെ കാലിന് പരിക്കേറ്റു. പെൺക്കുട്ടിയെ അബോധവസ്ഥയിൽ ആയിരുന്ന പെൺക്കുട്ടിയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രാഥമിക ശിശ്രൂഷ നല്‌കി പിറവത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോലൻഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റി.