പിറവം മണ്ഡലത്തിൽ മുസ് ലിം ലീഗ് മുന്നൊരുക്കം ശിൽപശാല നടത്തി.
കാഞ്ഞിരമറ്റം:- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പിറവം നിയോജക മണ്ഡലംകമ്മിറ്റി കാഞ്ഞിരമറ്റത്ത് മുന്നൊരുക്കം ശിൽപശാല നടത്തി. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ: എ. എ. റസാഖ് ശിൽപശാല ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പിറവം മണ്ഡലം പ്രസിഡണ്ട് എം.എം. ബഷീർ മദനി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഷ്റഫ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി പി.പി. ബഷീർ, കർഷക സംഘം സംസ്ഥാന കൗൺസിലർ കെ. എം. അബദുൽ കരീം, മുസ്‌ലിം ലീഗ് പിറവം മണ്ഡലം സെക്രട്ടറിമാരായ കെ. എ. നൗഷാദ്, കെ.എച്ച് റഷീദ്, പി.പി. യൂസുഫ്, വൈസ് പ്രസിഡണ്ട് അസീസ് ചാലക്കൽ, മുഹമ്മദ് ഉക്കാഷ് പി. എസ്. പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി കെ. എ. മജീദ്, മുസ്‌ലിം ലീഗ് മേഖല സെക്രട്ടറിമാരായ എം.എസ്. സലിം, അബ്ദുൽസലാം കാറ്റാടി, കെ.എ. ഫഹ്റുദ്ദീൻ, എം.എം.സലിം മുടിലും പള്ളയിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ .യു .ഉർഷിദ് ,പിറവം മണ്ഡലം പ്രസിഡണ്ട് കെ . എ.അനസ്, സെക്രട്ടറി ഷാഫിർ ടി. എസ് ,എം.എസ്. എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാരിസ് ലബ്ബ തുടങ്ങിയവർ സംസാരിച്ചു.