പിറവത്തു ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു:

 


മുളക്കുളം വടുകുന്നപ്പുഴ ഭാഗത്ത് പോത്താനിക്കാട് ഭാഗത്തുള്ള ആംബുലൻസ് അപകടത്തിൽ പ്പെട്ടു രോഗി മരിച്ചു. ആംബുലൻസിൽ വാഹനാപകടത്തിൽ സ്‌പൈനൽ കോഡിന് പരിക്കു പറ്റി അരയ്ക്കു താഴെ തളർന്നുപോയ പോത്താനിക്കാട് പുൽതുറയിൽ വീട്ടിൽ

ബെൻസൺ (35) ആണ് മരണപ്പെട്ടത് . ബെൻസനെ വൈക്കം ഇന്റോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നതിനു ശേഷം തിരികെ പോത്താനിക്കാട് വീട്ടിലേക്ക് പോകുന്ന സമയത്താണ് മുളക്കുളം വടുകുന്ന പുഴയിൽ വെച്ച് അപകടം സംഭവവിച്ചത്. റോഡിലെ കട്ടിങ്ങിൽ തട്ടി ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു. ആംബുലൻസിൽ നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടുപേർ പിറവം ഗവണ്മെന്റ് ആശുപത്രിയിലും ചിലകത്സയിൽ ആണ്.ബെൻസന്റെ മൃതദേഹം പിറവം ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിചിരിക്കുന്നു. വെള്ളൂർ പോലീസ് അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു.