പി ആർ പുഷ്പാംഗദന്റെ പ്രഥമ കവിതാസമാഹാരം “ഉപ്പിടാത്ത കഞ്ഞി”ഇന്ന്പ്ര കാശനം ചെയ്യും.

___________________________________________

തൃപ്പൂണിത്തുറ. മുതിർന്ന പത്രപ്രവർത്തകൻ, കവി,അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ പി ആർ പുഷ്പാംഗദന്റെ പ്രഥമ കവിതാസമാഹാരം “ഉപ്പിടാത്ത കഞ്ഞി” 2024 ഡിസംബർ 24 ഉച്ചകഴിഞ്ഞ് 3.30 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ച് സാഹിത്യ അക്കാദമി മുൻ അംഗം, പ്രശസ്ത കവി പവിത്രൻ തീക്കുനി പ്രകാശിപ്പിക്കുന്നു.

 

കവയത്രി സലില മുല്ലന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പുസ്തക പ്രകാശന ചടങ്ങ്, കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് ആദ്യ പുസ്തകം ഏറ്റുവാങ്ങും. കവി അനിൽ മുട്ടാർ പുസ്തകം പരിചയപ്പെടുത്തും.

 

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ്, കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി കെ സുനിൽ, ചാനൽ 91 ബോധി മാനേജിംഗ് ഡയറക്ടർ ടി ആർ ദേവൻ, പു ക സ തൃപ്പൂണിത്തുറ പ്രസിഡന്റ് സി ബി വേണുഗോപാൽ, യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് എ ആർ പ്രസാദ്, കവിയും പത്രപ്രവർത്തകനുമായ എം പി വേണു വൈറ്റില, എം ആർ എസ് മേനോൻ, മുളന്തുരുത്തി പ്രസ്സ് ക്ലബ് സെക്രട്ടറി സുബാഷ് ടി ആർ, മഞ്ജരി ബുക്സ് പ്രൈമ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിക്കും.

 

വിജ്ഞാനോദയം ഗ്രന്ഥശാല പ്രസിഡന്റ് ഇ കെ രതീഷ് ചടങ്ങിൽ സ്വാഗതം പറയും. കവി പി ആർ പുഷ്പാംഗദൻ ചടങ്ങിൽ നന്ദി അറിയിക്കും. മഞ്ജരി ബുക്സ്, കോതമംഗലം ആണ് “ഉപ്പിടാത്ത കഞ്ഞി” യുടെ പ്രസാധകർ.

 

പ്രശസ്ത നർത്തകിയും ഗാനരചയിതാവുമായ ജ്യോതിർമയി പ്രവീൺ, പുഷ്പാംഗദന്റെ “വണ്ടിയും കാത്ത്” എന്ന കവിതയുടെ നൃത്താവിഷ്കാരം നടത്തും. പി കെ അജയനും ശ്രീജ അജയനും ചേർന്ന് വൈയ്ക്കം മുഹമ്മദ് ബഷീറിന്റെ”പ്രേമലേഖനം” ലഘു നാടകമായി അവതരിപ്പിയ്ക്കും.