പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന “ഹരിതാഭം മാലിന്യമുക്തം എന്റെ നാട്” എന്ന ക്യാമ്പയിന്റെ  പദ്ധതി രേഖ സമർപ്പണം നടത്തി


പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ ( Reg. No. EKM/TC/178/2020 ) 2024 ഒക്ടോബർ-2 മുതൽ 2025 മാർച്ച് 30 വരെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന “ഹരിതാഭം മാലിന്യമുക്തം എന്റെ നാട്” എന്ന ക്യാമ്പയിന്റെ  പദ്ധതി രേഖ സമർപ്പണം  ബഹുമാനപ്പെട്ട ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു തോമസിന് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നാസർ പാഴുവേലി കൈമാറി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ ജനകിയ പങ്കാളിത്തത്തോടെ  നടപ്പിലാക്കി വരുന്ന ഈ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകപരമാണെന്നും തുടർ പ്രവർത്തനങൾക്ക് ആമ്പല്ലൂർ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി . ജയശ്രീ പത്മാകരൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. കെ.എസ് . രാധാകൃഷ്ണൻ , ശ്രീമതി. ജലജ മണിയപ്പൻ. ശ്രീ ബഷീർ മദിനി എന്നിവരും റസിഡൻസ് ഭാരവാഹികളായ കെ.പി. പ്രശാന്ത് കുമാർ . മോഹൻ കുമാർ കെ.ജി. റജി സി.ആർ. എന്നിവർ സന്നിഹിതരായിരുന്നു.