പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു

പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. ശ്രീ. സന്തോഷ് കലൂരാന്റെ വസതിയിൽ സംഘടിപ്പിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നാസർ പാഴുവേലി അദ്ധ്യക്ഷത വഹിച്ചു. ശ്രീ. പി.എ.  തങ്കച്ചൻ (എക്സിക്യൂട്ടീവ് ഡയറക്ടർ സയൻസ് സെന്റർ തുരുത്തിക്കര) പരിസ്ഥിതി ദിന സന്ദേശം നൽകി.

വിഷരഹിത പച്ചക്കറി കൃഷികൂട്ടായ്മയുടെ ഉത്ഘാടനം ശ്രീ. കെ.എ. മുകുന്ദൻ (പ്രസിഡന്റ് എഡ്രാക്ക് ആമ്പല്ലൂർ മേഖല ) നിർവഹിച്ചു. അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

യോഗത്തിൽ കെ.പി. പ്രശാന്ത് കുമാർ (സെക്രട്ടറി ) ടി.കെ. ബിജു, (വൈസ് പ്രസിഡന്റ്) റജി സി.ആർ. (മേഖലാ ജോ: സെകട്ടറി) അമ്മിണി കലൂർ  ( വനിതാവേദി പ്രസിഡന്റ് ) മോഹൻ കുമാർ ( ട്രഷറർ) എന്നിവർ സംസാരിച്ചു.