പുത്തൻകാവ് – കാഞ്ഞിരമറ്റം റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു

 

പുത്തൻകാവ് – കാഞ്ഞിരമറ്റം റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു. റോഡ് നിർമ്മാണം ആരംഭിച്ചതോടെ ഗതാഗതം പൂർണ്ണമായും നിലച്ചു. ജനങ്ങളുടെ യാത്രാദുരിതം ശ്രദ്ധയിൽ പെട്ടതോടെ റോഡ് നിർമ്മാണ സ്ഥലത്ത് എം.എൽ.എ.നേരിട്ട് എത്തി നിർമ്മാണം വിലയിരുത്തുകയും പി.ഡബ്ല്യു ഡി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഒരു മാസത്തേക്കാണ് റോഡ് അടച്ചിരിക്കുന്നതെങ്കിലും 15 ദിവസം കൊണ്ട് റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. രാവും പകലും നിർമ്മാണം നടത്തണമെന്നും, റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യാനും വണ്ടികൾ വൈക്കം വഴി തിരിഞ്ഞു പോകുവാൻ തലയോലപ്പറമ്പിൽ ഡീവേഷൻ ബോർഡ് സ്ഥാപിക്കണമെന്നും എം.എൽ.എ.ആവശ്യപ്പെട്ടു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണിയപ്പൻ, മെമ്പർ അസീന ഷാമൽ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, യു.ഡി.എഫ് നേതാക്കളായ കെ.എസ് ചന്ദ്ര മോഹനൻ, സോജൻ ജോസഫ്, പിഡബ്ല്യൂ. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എഞ്ചിനീയർ എന്നിവർ സന്നിഹിതരായിരുന്നു.