പുരോഗമന കലാ സാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് സമ്മേളനം ചേർന്നു ആമ്പല്ലൂർ യോഗ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ എ മുകുന്ദൻ അധ്യക്ഷനായി. പുകസ കൂത്താട്ടുകുളം മേഖലാ സെക്രട്ടറി ജോഷി വർഗീസ് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി കെ എം സുനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി കെ മോഹനൻ , ശശി ആമ്പല്ലൂർ , ഡോ: എസ് അനിൽകുമാർ, അഡ്വ : റെജി എന്നിവർ പ്രസംഗിച്ചു., ടി ജി ഗോപിദാസ് ,ജലജ റെജി എന്നിവർ സാഹിത്യ രചനകൾ അവതരിപ്പിച്ചു.
ഭാരവാഹികൾ കെ എ മുകുന്ദൻ ( പ്രസിഡണ്ട്), അഡ്വ : റെജി , ദൃശ്യ അശ്വിൻ ഇടവട്ടം (വൈസ് പ്രസിഡണ്ടുമാർ) കെ എം സുനിൽ (സെക്രട്ടറി) ഉല്ലാസ് , അജിത പ്രസാദ്, (ജോയിൻറ് സെക്രട്ടറിമാർ ) എ ഡി യമുന ( പിജി വായനക്കൂട്ടം കൺവീനർ ). പി പി സുനിൽ സ്വാഗതവും ഉല്ലാസ് നന്ദിയും പറഞ്ഞു.
ഷാജി എൻ കരുണ്‍ അനുസ്മരണവും പുസ്തക ചർച്ചയും ജൂൺ 15 ന് വെള്ളാരിമലയിൽ നടത്തുന്നതിനും നിശ്ചയിച്ചു