മുളന്തുരുത്തി. പുളിയ്ക്കമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി മഹാസംഗമം 2025 ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 10 മണിക്ക് വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ മഹാസംഗമം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ അദ്ധ്യാപക വിദ്യാർത്ഥി സംഘാടകസമിതി അംഗങ്ങൾ പൂർവ്വ ഗുരുജനങ്ങളെ ആദരിക്കും. ഹെഡ്മാസ്റ്റർ അനിൽകുമാർ കെ ബി സ്വാഗതവും പിടിഎ പ്രസിഡൻറ് സീമ സി ആർ നന്ദിയും രേഖപ്പെടുത്തും. കുസാറ്റ് മുൻ വൈസ് ചാൻസലറും പുളിയ്ക്കമാലി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി ജി ശങ്കരൻ നമ്പൂതിരിപ്പാടും ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ അറിയിക്കും.
ഉച്ചയ്ക്ക് 1:45 ന് പൂർവവിദ്യാർഥി സംഘടന രൂപീകരണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും ഉണ്ടാവും.
വൈകിട്ട് 5 മണിക്ക് അനൂപ് ജേക്കബ് എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ നടൻ സാജൻ പള്ളുരുത്തി വിശിഷ്ട അതിഥിയാകും. സംഘാടക സമിതി കൺവീനർ മണി സ്വാഗതവും ട്രഷറർ എം ആർ മുരളീധരൻ നന്ദിയും അറിയിക്കും.
മഹാ സംഗമത്തിന്റെ വിളംബര ജാഥ 22 -ാം തീയതി നാലുമണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച കാരിക്കോട്, കോരഞ്ചിറ, വെട്ടിക്കൽ, പാമ്പ്ര, കാഞ്ഞിരിക്കാപ്പിള്ളി, വഴി സ്കൂളിൽ തിരിച്ചെത്തുമെന്ന് മഹാ സംഗമത്തിന്റെ വിശദവിവരങ്ങൾ അറിയിക്കുന്നതിനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ ഒ എ മണിയും, ചെയർമാൻ കെ ബി അനിൽകുമാറും, പിടിഎ പ്രസിഡണ്ട് സീമ സി.ആറും അറിയിച്ചു. എം ആർ മുരളീധരൻ, ബേബി കെ ജെ, ഭാസ്കരൻ പി വി, ഗോപിനാഥ് ചിത്രാലയ, എം ജി രാജൻ, ശ്രുതി വി കെ, നീതു കെ ആർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.