പൂട്ടിയ പൈപ്പ് ലൈൻ മാധ്യമ വാർത്തയെ തുടർന്ന് തുറന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കഴിഞ്ഞ നാലു മാസം മുമ്പ് ഉദ്യോഗസ്ഥർ വന്ന് അടച്ചു
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ തൃപ്പക്കുടം ഒലിപ്പുറം റോഡിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇതോടെ വെള്ളം കിട്ടാതായി. വാട്ടർ അതോറിറ്റി ഈ ക്രൂരത കാണിച്ചിരിക്കുന്നത്. പിന്നീടാണ് നാട്ടുകാർക്ക് മനസിലായത്. നാലു മാസത്തോളമായി റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് വാൽവ് വെച്ച് പൂട്ടി പോയിട്ട്. അന്നു മുതൽ ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് വെള്ളം ലഭിക്കാതായി.. എന്തിനാണ് പൈപ്പ് ലോക്ക് ചെയ്തതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കുപോലും അറിയില്ല. ശുദ്ധജലം വന്നിരുന്ന പൈപ്പാണ് വാൽവ് വെച്ച് അടച്ചിരിന്നത്.മാധ്യമങ്ങൾ വാർത്തയാക്കിയതോടെ അബദ്ധം മനസിലാക്കിയ വാട്ടർ അതോറിറ്റി രാത്രിയുടെ മറവിലാണ് അടച്ച പൈപ്പ് തുറന്നത്. പരിസരവാസികൾ പരാതിയുമായി വാട്ടർ അതോറിറ്റിയിൽ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ ഇന്ന് വരാം നാളെ വരാം എന്നു പറയുന്നതല്ലാതെ നടപടിയില്ലാതെ വന്നിരുന്നു…കരാറുകാരന് ജോലി ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടി ഒരു ജോലി ഉണ്ടാക്കിയതാണ് പൈപ്പ് ലൈൻ ക്ലോസുചെയ്യലെന്ന് നാട്ടുകാരുടെ സംശയം..ആമ്പല്ലൂർ എടയ്ക്കാട്ടുവയൽ ഉദയംപേരൂർ പഞ്ചായത്തുകൾക്കു വേണ്ടി കക്കാട് ശുദ്ധ ജലവിതരണ പദ്ധതിയിൽ നിന്നാണ് ഈ ഭാഗത്ത് മുടങ്ങാതെ വെള്ളം ലഭിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ് നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച നടപടി ഉണ്ടായത്. കിട്ടാത്ത വെള്ളത്തിന് ഉപഭോക്താക്കൾ ബില്ല് അടച്ചു .. പിറവം വാട്ടർ അതോറിറ്റി ഓഫീസിലെത്തി സമരം പ്രഖ്യാപിച്ചിരിക്കയും ചെയ്തിരുന്നു. നാട്ടുകാർ.