കരിയും (ആന) കരിമരുന്നും വേണ്ടെന്ന ഗുരുവചനം ഉൾക്കൊണ്ട്, ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിൽ ഇക്കൊല്ലം മുതൽ ആനയെഴുന്നള്ളത്ത് അവസാനിപ്പിച്ച് രഥോത്സവമാക്കി. മാർച്ച് 7, 8, 9 തീയതികളിലാണ് രഥത്തിന്റെ കന്നി എഴുന്നള്ളത്ത്. അടുത്ത വർഷം മുതൽ മൂന്ന് രഥങ്ങളുണ്ടാകും.ആദ്യ രഥോത്സവത്തിന് പാലക്കാട്ട് നിന്ന് രഥം വലിക്കുന്നവർ എത്തും. അടുത്തവർഷം മുതൽ പൂത്തോട്ടക്കാർ തന്നെ മൂന്നു രഥങ്ങളും വടംകെട്ടി വലിക്കും. മൂന്ന് ആനപ്പുറത്തായിരുന്നു ശ്രീനാരായണവല്ലഭന് എഴുന്നള്ളത്ത്. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷിന്റെ സഹോദരൻ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ പണിശാലയിലാണ് രഥനിർമ്മാണം. ചക്രങ്ങൾ ഉൾപ്പെടെ പൂർണമായും തേക്കിൽ. പൂത്തോട്ടയിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കും.
ഉത്സവത്തിന് കരിമരുന്ന് പ്രയോഗവും ഉണ്ടാകില്ല. ഉത്സവങ്ങളില്‍ ആന ഇടഞ്ഞും വെടിക്കെട്ടിലുമൊക്കെയായി മനുഷ്യ ജീവന്‍ പൊലിയുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ് ഈ തീരുമാനം.
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രംഗു രുദേവൻ മൂന്നാമത് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രമാണ്. 1893 ഫെബ്രുവരി 20ന് പ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണ ഗുരു പറഞ്ഞത് ഇവിടെ വിദ്യാലയങ്ങൾ ഉണ്ടാകണമെന്നാണ്.