കാഞ്ഞിരമറ്റം : യുപി തലം മുതൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന ഹൈറുന്നിസ ഷാമൽ, ഇന്ന് ഡോക്ടർ
ഹൈറുന്നിസ ഷാമൽ ആണ്. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും നേട്ടം കൊയ്തിരിക്കുന്ന ഈ മിടുക്കി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് തന്നെ അഭിമാനമാണ്. കാഞ്ഞിരമറ്റം സ്കൂളിനെ പ്രതിനിധീകരിച്ച് അധ്യാപകരും, പി ടി എ അംഗങ്ങളും ഡോക്ടറെ മെമെന്റോ നൽകി അനുമോദിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ റഫീഖ് അവർകൾ യോഗത്തിൽ സംസാരിച്ചു.
♡