*പെരിയാറിൽ നടന്നത് രാസ മാലിന്യം തള്ളിയതുമൂലമുള്ള കൂട്ടകുരുതി തന്നെ : എസ്. ശർമ*
പെരിയാർ മത്സ്യ കുരുതി സംബന്ധിച്ച വിദഗ്ദ്ധ സമതി തയ്യാറാക്കിയ റിപ്പോർട്ട് വരാപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവച്ചു നടന്ന യോഗത്തിൽ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശർമ പ്രകാശനം ചെയ്തു. പെരിയാറിൽ നടന്നത് രാസമാലിന്യം തള്ളിയതുമൂലമുള്ള കൂട്ടകുരുതിയാണെന്നും മറിച്ചുള്ള പ്രതികരണങ്ങൾ തലക്കു വെളിവുള്ളവർ അംഗീകരിക്കില്ലെന്നും മത്സ്യമേഖല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്. ശർമ പറഞ്ഞു. മത്സ്യമേഖലയെ സർക്കാർ കയ്യൊഴിയുകയില്ലന്നും അർഹമായ നഷ്ട പരിഹാരം നൽകുമെന്നാണ് കരുതുന്നതെന്നും എസ് ശർമ കൂട്ടിച്ചേർത്തു.
പെരിയാറിൽ നടന്നത് സമാന തകളില്ലാത്ത പാരിസ്ഥിതിക ദുരന്ത മാണെന്നും അതു വ്യവസായിക മാലിന്യം തള്ളിയത് മൂലമുള്ള ദുരന്തമാണെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക് പറയാൻ കഴിയുമെന്നും റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഡോ. മധുസൂതനകുറുപ്പ് പറഞ്ഞു.
വരാപ്പുഴ പഞ്ചായത്ത് അംഗം പോളി അധ്യക്ഷത വഹിച്ച യോഗത്തിൽ ചാൾസ് ജോർജ്, സക്കീർ ഹുസൈൻ, കെ. ജി. രാജേഷ്, പുരുഷൻ ഏലൂർ,
സന്തോഷ് മുനമ്പം, ബാബു കടമകുടി തുടങ്ങിയവർ സംസാരിച്ചു.