
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായി യു.ഡി.എഫ് നേതൃത്വത്തിൽ “സംവദിക്കാം പുതുയുഗത്തിനായി ” എന്ന പേരിൽ സംവാദം സംഘടിപ്പിച്ചു. അനൂപ് ജേക്കബ്ബ് എം.എൽ എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി വേണു മുളന്തുരുത്തി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ ഹരി, കെ.ജെ ജോസഫ്, സൈബ താജുദ്ദീൻ, ബിനി ഷാജി, എൻ.ഡി രാജു , കെ.എസ് ചന്ദ്രമോഹൻ ,ജൂലിയ ജയിംസ്, സുധാ രാജേന്ദ്രൻ ,വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.