
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിളംബര ജാഥ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഇരു ചക്ര വാഹന റാലി അനൂപ് ജേക്കബ്ബ് എം.എൽ എ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു പ്രദീപിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറിമാരായ വേണു മുളന്തുരുത്തി, വിൽസൺ കെ. ജോൺ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആർ. ഹരി, പി.സി ജോസ് , പാമ്പാക്കുട മണ്ഡലം പ്രസിഡന്റ് ബെന്നിസ്ക്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, തോമസ് തടത്തിൽ, അരുൺ കല്ലറക്കൽ,എൽദോ ചാക്കോ ജോഷി എന്നിവർ പ്രസംഗിച്ചു.