പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സഹോദരനെയും കൈയ്യേറ്റം ചെയ്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഉദയംപേരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സഹോദരനെയും കൈയ്യേറ്റം ചെയ്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയം പേരൂർ കുറവൻ പറമ്പിൽ കെ. എം. സുനീഷ് (41), ഉദയംപേരൂർ കുറവൻപറമ്പിൽ കെ. അനു (36), ഉദയംപേരൂർ

കൊച്ചുതോട്ടത്തിൽപ്പറമ്പിൽ കെ. എം. മിഥുൻ (34) എന്നിവരെയാണ് പോക്സോ പ്രകാരം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രിയിൽ പെൺകുട്ടിയും സഹോദരനുമൊന്നിച്ച് മുളന്തുരുത്തിയിലുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കാറിൽ തെക്കൻ പറവൂരിലുള്ള വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

രാത്രി 11.30ഓടെ നെടുവേലി ക്ഷേത്രത്തിനടുത്തുള്ള വളവിൽ റോഡിന് കുറുകെ നിന്ന് ഇവരിലൊരാളുടെ വണ്ടിയിൽ കാർ തട്ടിയതായി പറഞ്ഞ് കാർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന്

പെൺകുട്ടിയുടെ സഹോദരൻ ഇരുന്ന ഭാഗത്തെ ഡോർ വലിച്ച് തുറന്ന് കവിളിലും ഷർട്ടിലും കുത്തിപ്പിടിച്ചു. പെൺകുട്ടി ശബ്ദമുണ്ടാക്കിയതോടെ പെൺകുട്ടിയിരുന്ന ഭാഗത്തെ ഡോർ വലിച്ച് തുറന്ന് പെൺകുട്ടിയെയും ആക്രമിച്ചു. പെൺകുട്ടിയുടെ വസ്ത്രത്തിൻ്റ ബട്ടണുകൾ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കാലിൻ്റെ ചെറുവിരലിൻ്റെ അസ്ഥിക്ക്

പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.