പ്ലാപ്പള്ളി റസിഡൻസ് അസോസിയേഷൻ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. അസോസിയേഷനിലെ മുതിർന്ന അംഗം ശ്രീ ശിവദാസൻ അംബിക ഭവനം ആദ്യ വിളവെടുപ്പ് നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി Thanks കാലായിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോർജ് പി ജെ അധ്യക്ഷൻ വഹിച്ചു. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വിഷ രഹിത പച്ചക്കറി നൽകുക എന്ന ലക്ഷ്യത്തോടുകൂടി പ്ലാപ്പള്ളി റസിഡൻസ് അസോസിയേഷൻ നടപ്പിലാക്കുന്ന പദ്ധതി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി വഴിയോര ചന്തയും ഉണ്ടായിരിക്കുന്നതാണ്.